ലോകസഭാ തെരഞ്ഞെടുപ്പിന്റെ കാഹളമുയരുമ്പോള്‍
ഇന്ത്യയുടെ രാഷ്ട്രീയഭാവിയില്‍ ഏറ്റവും നിര്‍ണ്ണായകമാണെന്നു പറയാവുന്ന ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമാകുകയാണ്. പ്രധാന പാര്‍ട്ടികളെല്ലാം അനൗപചാരികമായി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചിരിക്കുന്നു. ആരേയും അമ്പരപ്പിച്ചുകൊണ്ട് രണ്ടുദിവസത്തിനുള്ളില്‍ മുന്നോക്ക സംവരണ ബില്‍ പാസ്സാക്കിയത് ബിജെപിയുടെ പ്രചരണത്തിന്റെ ഉദ്ഘാടനം തന്നെയാണെന്നു പറയാം. പ്രധാനമന്ത്രി മോദിയും അധ്യക്ഷന്‍ അമിത് ഷായും അരയും തലയും മുറുക്കി രംഗത്തിറങ്ങി. അതിന്റെ ഭാഗമായിതന്നെയാണ് ചെറിയൊരു ബൈപാസിന്റെ ഉദ്ഘാടനത്തിനായി മോദി കേരളത്തിലെത്തിയത്. ഒപ്പം രാഷ്ട്രീയപ്രചാരണ യോഗത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും അദ്ദേഹം എത്തിയതിന്റെ ഉദ്ദേശവും മറ്റൊന്നല്ല. മറുവശത്ത് ഗള്‍ഫില്‍ നിന്നാണ് രാഹുല്‍ ഗാന്ധി […]
ഇന്ത്യയുടെ രാഷ്ട്രീയഭാവിയില്‍ ഏറ്റവും നിര്‍ണ്ണായകമാണെന്നു പറയാവുന്ന ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമാകുകയാണ്. പ്രധാന പാര്‍ട്ടികളെല്ലാം അനൗപചാരികമായി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചിരിക്കുന്നു. ആരേയും അമ്പരപ്പിച്ചുകൊണ്ട് രണ്ടുദിവസത്തിനുള്ളില്‍ മുന്നോക്ക സംവരണ ബില്‍ പാസ്സാക്കിയത് ബിജെപിയുടെ പ്രചരണത്തിന്റെ ഉദ്ഘാടനം തന്നെയാണെന്നു പറയാം. പ്രധാനമന്ത്രി മോദിയും അധ്യക്ഷന്‍ അമിത് ഷായും അരയും തലയും മുറുക്കി രംഗത്തിറങ്ങി. അതിന്റെ ഭാഗമായിതന്നെയാണ് ചെറിയൊരു ബൈപാസിന്റെ ഉദ്ഘാടനത്തിനായി മോദി കേരളത്തിലെത്തിയത്. ഒപ്പം രാഷ്ട്രീയപ്രചാരണ യോഗത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും അദ്ദേഹം എത്തിയതിന്റെ ഉദ്ദേശവും മറ്റൊന്നല്ല. മറുവശത്ത് ഗള്‍ഫില്‍ നിന്നാണ് രാഹുല്‍ ഗാന്ധി പ്രചാരണമാരംഭിച്ചത്. രഫാല്‍ വിഷയവും സിബിഐ തലപ്പത്തെ അസ്വസ്ഥതകളും അയോദ്ധ്യാവിഷയവുമൊക്കെ പരമാര്‍ശിച്ചായിരുന്നു അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയ ഏറ്റവും വലിയ പ്രഖ്യാപനം നടത്തിയത് ഇവരാരുമല്ല. യുപിയിലെ എസ് പിയും ബി എസ് പിയുമാണ്. തെരഞ്ഞെടുപ്പു സഖ്യവും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണവുമടക്കം പ്രഖ്യാപിച്ച് അവര്‍ ഒരുപാട് മുന്നോട്ടുപോയി. ഇതോടെ ഉത്തര്‍ പ്രദേശില്‍ മഹാഭൂരിപക്ഷം സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി. കോണ്‍ഗ്രസ്സിനു രണ്ടേ രണ്ടു സീറ്റാണവര്‍ മാറ്റിവച്ചിരിക്കുന്നത്. എസ് പി – ബി എസ് പിയോട് സൗഹൃദമത്സരത്തിനാണ് കോണ്‍ഗ്രസ്സ് തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം എസ പി – ബി എസ് പി സഖ്യത്തിന്റെ വിജയത്തെ കാര്യമായി ബാധിക്കാനിടയില്ല. സമ്പത്തിക സംവരണ പ്രഖ്യാപനത്തിലൂടേയും ഇവരെ അകറ്റാന്‍ ബിജെപിക്കായില്ല. 80 സീറ്റുകളുള്ളതില്‍ 57ഉം ഈ സഖ്യം പിടിച്ചെടുക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് സര്‍വ്വേ. തെരഞ്ഞെടുപ്പിനു ശേഷം ഈ സഖ്യം കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്നുറപ്പ്. അതേസമയം ബിജെപി വിരുദ്ധ ശക്തികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ മായാവതി പ്രധാനമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ദളിത് – പിന്നോക്ക നേതാക്കളൊക്കെ എസ് പി – ബി എസ് പി സഖ്യത്തെ പിന്തുണച്ച് രംഗത്തുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. 2014ല്‍ ബിഎസ്പിക്ക് ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. എസ്പിക്ക് വെറും 5 സീറ്റിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎ 73 സീറ്റിലും വിജയിച്ചിരുന്നു.
ഒരു കാര്യം എല്ലാവരും അംഗീകരിക്കുന്നു. ബിജെപിക്കെതിരായ ശക്തികള്‍ പരമാവധി ഏകീകരിക്കുകയാണെങ്കില്‍ മാത്രമേ ലോകസഭാതരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നടത്താനാകൂ. എന്നാല്‍ അതിനുള്ള സാധ്യത എത്രത്തോളമെന്ന് ഇപ്പോളും ഉറപ്പില്ല. സാധ്യത കുറവാണെന്നുതന്നെ അനുമാനിക്കാം. അടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നു എങ്കിലും വിശാലമായ ഐക്യം ഇപ്പോളും യാഥാര്‍ത്ഥ്യമല്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു നടത്തുന്ന ശ്രമങ്ങളൊക്കെ എത്രത്തോളം വിജയിക്കുമെന്ന കാത്തിരുന്നു കാണണം. നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നേരത്തെ നടന്ന യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ യോഗത്തിനെത്തിയത് ശ്രദ്ധേയമായി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എ.കെ ആന്റണി, ഗുലാംനബി ആസാദ്, ശരദ്പവാര്‍, സീതാറാം യെച്ചൂരി, പി.കെ കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, തേജസ്വി യാദവ്, ഡി. രാജ, ഫാറൂക്ക് അബ്ദുള്ള, ദേവഗൗഡ, സുധാകര്‍ റാവു, ടി.ആര%E
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in