റെയില്‍വേ ബജറ്റ് നിരാശാജനകം
പി കൃഷ്ണകുമാര്‍ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഓട്ടോമാറ്റിക് സിഗ്‌നലിഗ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ കേരളത്തിന് ഇനി ഒരടി മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇടക്കാല കേന്ദ്ര റെയില്‍വേ ബജറ്റ്. ആകെ 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചതില്‍ ആഴ്ചയില്‍ 2 ദിവസം വീതം ഓടുന്ന തിരുവനന്തപുരം – യശ്വന്ത്പൂര്‍ പ്രീമിയം എക്‌സ്പ്രസും തിരുവനന്തപുരം – നിസാമുദിന്‍ എക്‌സ്പ്രസുമാണ് കേരളത്തിനു ലഭിച്ച ദീര്‍ഘദൂരവണ്ടികള്‍. ഹ്രസ്വദൂര യാത്രക്കാര്‍ക്കായി ആകം ഒരു പുനലൂര്‍ – കന്യാകുമാരി പ്രതിദിന പാസഞ്ചര്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം […]
പി കൃഷ്ണകുമാര്‍
പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഓട്ടോമാറ്റിക് സിഗ്‌നലിഗ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ കേരളത്തിന് ഇനി ഒരടി മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇടക്കാല കേന്ദ്ര റെയില്‍വേ ബജറ്റ്. ആകെ 72 പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചതില്‍ ആഴ്ചയില്‍ 2 ദിവസം വീതം ഓടുന്ന തിരുവനന്തപുരം – യശ്വന്ത്പൂര്‍ പ്രീമിയം എക്‌സ്പ്രസും തിരുവനന്തപുരം – നിസാമുദിന്‍ എക്‌സ്പ്രസുമാണ് കേരളത്തിനു ലഭിച്ച ദീര്‍ഘദൂരവണ്ടികള്‍. ഹ്രസ്വദൂര യാത്രക്കാര്‍ക്കായി ആകം ഒരു പുനലൂര്‍ – കന്യാകുമാരി പ്രതിദിന പാസഞ്ചര്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാ ജനകമാണിത്.
കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഹ്രസ്വയാത്രക്കാരുടെ എണ്ണവും ഷൊര്‍ണൂര്‍ – മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി എന്നതും കൊല്ലത്ത് മെമു ഷെഡുകള്‍ പ്രവര്‍ത്തനക്ഷമമായെന്നതും കണക്കിലെടുക്കേണ്ടതായിരുന്നു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ എറണാകുളത്തിന് വടക്കോട്ടെങ്കിലും കൂടുതല്‍ വണ്ടികള്‍ അനുവദിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വൈകീട്ടത്തെ കണ്ണൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചര്‍ തൃശൂര്‍ വരെ നീട്ടുമെന്നും എറണാകുളം – കോയമ്പത്തൂര്‍ മഖലയില്‍ പുതിയൊരു മെമുവും എറണാകുളം – സേലം റൂട്ടില്‍ പുതിയൊരു ഇന്റര്‍സിറ്റിയും അനുവദിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി.
എറണാകുളത്തുനിന്ന് കായംകളത്തേക്ക് കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാതകളുടെ ഇരട്ടിപ്പിക്കലിനും ഷൊര്‍ണൂര്‍ – മംഗലാപുരം മേഖലയിലെ വൈദ്യുതീകരണത്തിനും കേരളത്തില മൊത്തം സിഗ്‌നലിംഗ് സംവിധാനം ഓട്ടോമാറ്റിക് ആക്കാനും ആവശ്യമായ തുക അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്നുമാത്രമാണ് ഇനി വ്യക്തമാക്കാനുള്ളത്.
തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in