ജനാധിപത്യത്തിന്റെ critical insider ആര്?

കരുണാകരന്‍ അടിയന്തിരാവസ്ഥയുടെ നാല്‍പ്പതാം വര്ഷം ആചരിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ പകര്‍ത്തുന്ന പ്രതിരോധ സ്മരണകളില്‍ കാപട്യത്തിന്റെ ഒരു വലിയ കിടങ്ങുണ്ട്. ജനാധിപത്യത്തിന്റെ വികാസത്തിനായി നിലകൊള്ളാന്‍, ജനാധിപത്യത്തിന്റെ critical insider ആവാന്‍ അടിയന്തിരാവസ്ഥക്ക് മുമ്പും ഇപ്പോഴും പ്രത്യയശാസ്ത്രപരമായും നൈതികമായും അപ്രാപ്തരായ ഇടതുപക്ഷ തീവ്രഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളിലൂടെ ഇനിയും അടിയന്തരാവസ്ഥപ്രതിരോധ സ്മരണിക ഉണ്ടാക്കുന്നതിന്റെ തകരാറ് നമ്മുടെ മാധ്യമങ്ങള്‍ക്ക് പിടികിട്ടുന്നേയില്ല. അന്ന് തനിക്ക് (തന്റെ പാര്ട്ടിക്കല്ല) ‘പ്രതിപക്ഷ’ത്തുള്ള എല്ലാവരെയും ജയിലിലാക്കുമ്പോള്‍ ഇന്ദിരാഗാന്ധി ചെയ്തത് ജനാധിപത്യത്തില്‍ അവശ്യംവേണ്ട അഭിപ്രായ ബഹുസ്വരത നിഷേധിക്കുകതന്നെയായിരുന്നു. […]

eeeകരുണാകരന്‍

അടിയന്തിരാവസ്ഥയുടെ നാല്‍പ്പതാം വര്ഷം ആചരിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ പകര്‍ത്തുന്ന പ്രതിരോധ സ്മരണകളില്‍ കാപട്യത്തിന്റെ ഒരു വലിയ കിടങ്ങുണ്ട്. ജനാധിപത്യത്തിന്റെ വികാസത്തിനായി നിലകൊള്ളാന്‍, ജനാധിപത്യത്തിന്റെ critical insider ആവാന്‍ അടിയന്തിരാവസ്ഥക്ക് മുമ്പും ഇപ്പോഴും പ്രത്യയശാസ്ത്രപരമായും നൈതികമായും അപ്രാപ്തരായ ഇടതുപക്ഷ തീവ്രഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളിലൂടെ ഇനിയും അടിയന്തരാവസ്ഥപ്രതിരോധ സ്മരണിക ഉണ്ടാക്കുന്നതിന്റെ തകരാറ് നമ്മുടെ മാധ്യമങ്ങള്‍ക്ക് പിടികിട്ടുന്നേയില്ല. അന്ന് തനിക്ക് (തന്റെ പാര്ട്ടിക്കല്ല) ‘പ്രതിപക്ഷ’ത്തുള്ള എല്ലാവരെയും ജയിലിലാക്കുമ്പോള്‍ ഇന്ദിരാഗാന്ധി ചെയ്തത് ജനാധിപത്യത്തില്‍ അവശ്യംവേണ്ട അഭിപ്രായ ബഹുസ്വരത നിഷേധിക്കുകതന്നെയായിരുന്നു. അതുതന്നെയാണ് അടിയന്തിരാവസ്ഥ ഇല്ലാത്ത നമ്മുടെ ഈ കാലത്തും നമ്മുടെ വലിയ ഇടതുപക്ഷകക്ഷികള്‍ ചെയ്തതും. വിമത ശബ്ദങ്ങളോടുള്ള മാരകമായ അസഹിഷ്ണുതയില്‍ നിന്ന് പിന്‍വാങ്ങാനോ മോചിതരാകാനോ അന്ന് ജയിലില്‍ കിടന്ന അതിന്റെ നേതാക്കള്‍ക്കുപോലും കഴിഞ്ഞില്ല എന്നത് നമ്മുടെ ഈ ആണ്ട്പ്രതിരോധത്തെ എത്ര ദുര്‍ബ്ബലമാക്കുന്നു എന്ന് നാം ഇനിയും പരിശോധിച്ചിട്ടില്ല. മാവോയിസ്റ്റ്കളെ നിങ്ങള്‍ ഇനിയും എങ്ങനെ ജനാധിപത്യത്തിന്റെ സംരക്ഷകരാക്കും? മുന്‍ നക്‌സലുകള്‍ക്ക് എന്തുകൊണ്ടാണ് തങ്ങള്‍ക്കു ശേഷം വന്ന മൂന്ന് തലമുറയുടെയെങ്കിലും മാറിയ രാഷ്ട്രീയബോധത്തോട് ഇനിയും സംവദിക്കാന്‍ കഴിയാത്തത് എന്ന് ആര് അവരോട് പറയും ? അന്ന് ജനാധിപത്യത്തിനുവേണ്ടി ജനാധിപത്യത്തിന്റെ critical insider ആകാന്‍ ജെ.പി നയിച്ച ‘സമ്പൂര്‍ണ്ണ വിപ്ലവ’ പ്രസ്ഥാനത്തിനു കഴിഞ്ഞത് അതിന്റെ പ്രത്യയശാസ്ത്രപരമായ മേന്മകൊണ്ടല്ല, നൈതിക ബോധ്യംകൊണ്ടായിരുന്നു. അത് മാത്രം മതിയാവില്ല എന്നതാണ് അടിയന്തരാവസ്ഥ നല്‍കിയ പിന്നീടുള്ള വലിയ പാഠവും. ഇന്ന് മോഡിയുടെ കാലത്ത് നമ്മുടെ പ്രതിപക്ഷത്തിനു നഷ്ടമായത് ഇത് രണ്ടുമാണ് : പ്രത്യയശാസ്ത്രവും നൈതികതയും. പാര്‍ലിമെന്ററി ജനാധിപത്യത്തെ ഒരു ഏക പാര്‍ട്ടി (നേതാവ്) സ്വേച്ഛാധിപത്യത്തിലേക്ക് കൊണ്ടുപോവുക എന്ന ആര്‍ എസ് എസ് പരിപാടി ഇന്ത്യ എങ്ങനെ അതിജീവിക്കുമെന്ന് നാം കാണാന്‍ ഇരിക്കുന്നേയുള്ളൂ. എന്നാല്‍ ജനാധിപത്യത്തിന്റെ critical insider ആവാന്‍ ഈ കാലം തരുന്ന അവസരം നാം കളഞ്ഞുകുളിച്ചൂടാ. അതാകട്ടെ ഇനിയും ആണ്ട്ചര്‍ച്ചകള്‍.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply