ഗാന്ധി തുറന്നു വിട്ട ഭൂതങ്ങളാണ് ഹൈന്ദവഫാസിസ്റ്റുകളെന്ന് ജെ രഘു.. അല്ലെന്ന് കെ വേണു
ഇന്ത്യയില്‍ വര്‍ഗ്ഗീയവിഷം തുപ്പുകയും ഭരണഘടനയെ പോലും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഹൈന്ദവ ഫാസിസ്റ്റുകളുടെ ഉറവിടം ഗാന്ധി തന്നെയാണെന്നും അദ്ദേഹം തുറന്നു വിട്ട ഭൂതങ്ങളാണ് പതിറ്റാണ്ടുകള്‍ക്കുശേഷം അധികാരത്തിലെത്തിയതെന്നും ജെ രഘു. എന്നാല്‍ വര്‍ണ്ണ – ജാതി വ്യവസ്ഥയോടുള്ള ഗാന്ധിയുടെ നിലപാടില്‍ തനിക്ക് അഭിപ്രായഭിന്നതയുണ്ടെങ്കിലും ഹൈന്ദവരാഷ്ട്രം എന്ന ലക്ഷ്യത്തെ തടഞ്ഞതിലാണ് ഗാന്ധിക്ക് വെടിയേറ്റു മരിക്കേണ്ടു വരാന്‍ കാരണമെന്നും കെ വേണു. തൃശൂരില്‍ നടക്കുന്ന മനുഷ്യസംഗമം വേദിയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. തന്റെ അര്‍ദ്ധനഗ്നമായ വേഷവും ശങ്കരാചാര്യരെ അനുസ്മരിക്കുന്ന ദണ്ഡും മഹര്‍ഷിതുല്ല്യമായ പ്രകൃതമെല്ലാം […]
ഇന്ത്യയില്‍ വര്‍ഗ്ഗീയവിഷം തുപ്പുകയും ഭരണഘടനയെ പോലും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഹൈന്ദവ ഫാസിസ്റ്റുകളുടെ ഉറവിടം ഗാന്ധി തന്നെയാണെന്നും അദ്ദേഹം തുറന്നു വിട്ട ഭൂതങ്ങളാണ് പതിറ്റാണ്ടുകള്‍ക്കുശേഷം അധികാരത്തിലെത്തിയതെന്നും ജെ രഘു. എന്നാല്‍ വര്‍ണ്ണ – ജാതി വ്യവസ്ഥയോടുള്ള ഗാന്ധിയുടെ നിലപാടില്‍ തനിക്ക് അഭിപ്രായഭിന്നതയുണ്ടെങ്കിലും ഹൈന്ദവരാഷ്ട്രം എന്ന ലക്ഷ്യത്തെ തടഞ്ഞതിലാണ് ഗാന്ധിക്ക് വെടിയേറ്റു മരിക്കേണ്ടു വരാന്‍ കാരണമെന്നും കെ വേണു.
തൃശൂരില്‍ നടക്കുന്ന മനുഷ്യസംഗമം വേദിയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. തന്റെ അര്‍ദ്ധനഗ്നമായ വേഷവും ശങ്കരാചാര്യരെ അനുസ്മരിക്കുന്ന ദണ്ഡും മഹര്‍ഷിതുല്ല്യമായ പ്രകൃതമെല്ലാം ഗാന്ധിയെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കിയെന്ന് രഘു പറഞ്ഞു. കോട്ടും സ്യൂട്ടും ധരിച്ചിരുന്ന നെഹ്‌റുവിനോട് ജനങ്ങള്‍ക്ക് അടുക്കാന്‍ എളുപ്പമായിരുന്നില്ല. ഗാന്ധി നേതൃത്വം കൊടുത്ത സമരങ്ങള്‍ ജനകീയമാകാനുള്ള കാരണം അതായിരുന്നു. വര്‍ഗ്ഗീയ ലഹളയുള്ളയിടങ്ങളില്‍ ഗാന്ധിയെത്തുമ്പോള്‍ പലപ്പോഴും സംഘര്‍ഷം ലഘൂകരിക്കാനും കാരണം ഈ ഇമേജായിരുന്നു. എന്നാല്‍ ശക്തമായ സമരങ്ങള്‍ക്കിടയിലുള്ള കാലത്തെല്ലാം വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നിരുന്നു. അവിടെയൊന്നും ഗാന്ധിക്ക് ഒന്നും ചെയ്യാനായില്ല. വാസ്തവത്തില്‍ ഗാന്ധിയുടെ അപരന്‍ തന്നെയാണ് ഗോഡ്‌സെ. ഗാന്ധി മൃദുവായി നടത്തുന്നത് തീവ്രമായി നടത്തുക മാത്രമാണ് ഗോഡ്‌സെ ചെയ്തത്. സ്വന്തം തറവാട്ടില്‍ അനുസരണക്കേടു കാണിച്ച ഒരാള്‍ക്ക് നല്‍കിയ ശിക്ഷ മാത്രമായിരുന്നു ഗാന്ധി വധം. അപ്പോഴും ഹിന്ദുരാഷ്ട്രവാദത്തിന്റെ അടിത്തറ ഗാന്ധിയില്‍ തന്നെയാണ്. എന്നാല്‍ ഗാന്ധിവധത്തിനുശേഷമുണ്ടായ തിരിച്ചടിയില്‍ ഹിന്ദുരാഷ്ട്രവാദം കുറച്ചുകാലം അനാഥമായി. അവിടെയാണ് ജനസംഘത്തിന്റെ ജനനം. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഭാഗഭാക്കായതോടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിച്ച അക്കൂട്ടര്‍ പിന്നീട് ബിജെപി രൂപീകരിക്കുകയും നിരവധി വര്‍ഗ്ഗീയകലാപങ്ങളോടെ അധികാരത്തിലെത്തുകയും ചെയതെന്ന് രഘു ചൂണ്ടികാട്ടി.
അതേസമയം ഗാന്ധി ഒരിക്കലും മറ്റുമതങ്ങള്‍ക്കെതിരായിരുന്നില്ലെന്ന് കെ വേണു പറഞ്ഞു. അവരെ സമഭാവനയോടെ സമീപിച്ചു. കോണ്‍ഗ്രസ്സിന്റെ നേതൃത്വം തിലകന്റേയും ഹെഡ്ഗവാറിന്റേയും മറ്റും കൈവശം എത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് തന്നെ ഹിന്ദുപാര്‍ട്ടിയാകുമായിരുന്നു. ഗാന്ധിയുടെ വരവാണ് അതിനു തടസ്സമായത്. തുടര്‍ന്നാണ് ആര്‍ എസ് എസ് രൂപീകൃതമായത്. ഗാന്ധി ജീവിച്ചിരുന്നാല്‍ തങ്ങളുടെ സ്വപ്‌നം സഫലമാകില്ല എന്ന തിരിച്ചറിവാണ് അവരെ കൊലക്ക് പ്രേരിപ്പിച്ചത്. നവഖലിയിലെ സത്യാഗ്രഹവും പാക്കിസ്ഥാന് ഖജനാവിലെ പകുതി പണം നല്‍കണമെന്ന ഗാന്ധിയുടെ ആവശ്യവുമായിരുന്നു കൊലക്ക് അവസാന കാരണമായത്. അതേസമയം ജാതി – വര്‍ണ്ണവ്യവസ്ഥയുമായി നടന്ന ഗാന്ധി – അംബേദ്കര്‍ സംവാദങ്ങളില്‍ താന്‍ അംബേദ്കര്‍ക്കൊപ്പമാണെന്നും കെ വേണു പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള സമീപനത്തിലും അഭിപ്രായ ഭിന്നത പ്രകടമായി. യൂറോപ്യന്‍ എന്‍ലൈറ്റ്‌മെന്റിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ ജനാധിപത്യമെന്ന് രഘു പറഞ്ഞു. അതില്‍ ഇന്ത്യനെന്നു പറയാവുന്ന ഒന്നുമില്ല. യൂറോപ്പെന്നാല്‍ ഒരു സ്ഥലം മാത്രമല്ല. അത് മാനവികതയുടേയും ജനാധിപത്യത്തിന്റേയും പ്രതീകമാണ്. ഇന്ത്യന്‍ ഭരണഘടനയും യൂറോപ്യന്‍ മാതൃകയാണ്. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഇന്ത്യ എന്നതിനോടൊപ്പം ഭാരതം എന്നു കൂടി ചേര്‍ക്കേണ്ടിവന്നതൊഴിച്ചാല്‍… അതാണതിന്റെ മേന്മ. എന്നാല്‍ ജനാധിപത്യത്തില്‍ യൂറോപ്പിന്റെ സംഭാവനകള്‍ തള്ളിക്കളയുന്നില്ലെങ്കിലും അതിന്റെ പകര്‍പ്പല്ല ഇന്ത്യന്‍ ജനാധിപത്യമെന്ന് വേണു ചൂണ്ടികാട്ടി. ഇന്ത്യയുടേത് യൂറോപ്പിനേക്കാള്‍ എത്രയോ സങ്കീര്‍ണ്ണമായ സാമൂഹ്യ അവസ്ഥയാണ്. ജാതിയും വര്‍ണ്ണവും ചേര്‍ന്ന് സൃഷ്ടിച്ച അതിസങ്കീര്‍ണ്ണവും സമാനതകളില്ലാത്തതുമായി ഫാസിസ്റ്റ് സംവിധാനമായിരുന്നു ഇവിടെ. അതിനെതിരെ അതിശക്തമായ ജനാധിപത്യപ്രക്ഷോഭങ്ങള്‍ അടിത്തട്ടില്‍ നിന്നു നടന്നു. ഭക്തിപ്രസ്ഥാനമായിരുന്നു ഏറ്റവും പ്രധാനം. അത്തരത്തിലുള്ള ജനാധിപത്യസമരങ്ങളെ ഏറെകാലം തടയുകയായിരുന്നു കൊളോണിയലിസം ചെയ്തത്. പിന്നീട് ഏറ്റവും ശക്തമായ ജനാധിപത്യപ്രസ്ഥാനം അംബേദ്കറിന്റേതാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ പുറത്തുനിന്നുള്ള നിരവധി നല്ല ഘടകങ്ങള്‍ ഉണ്ടെങ്കിലും സംവരണവും മറ്റും നമ്മുടെ തനതായ സവിശേഷതയാണെനന്നും വേണു ചൂണ്ടികാട്ടി. അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും താരതമ്യന മെച്ചമായ ഇന്ത്യന്‍ ജനാധിപത്യവംു ഭരണഘടനയും ഹൈന്ദവഫാസിസ്റ്റുകളില്‍ നിന്ന് സംരക്ഷിക്കുകയാണ് അടിയന്തിരകടമ എന്ന കാര്യ്തതില്‍ ഇരുവരും യോജിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
k.s.radhakrishnan
March 26, 2016 at 1:36 pm
ദാരിദ്ര്യത്തില്‍ നിന്ന് ലോകത്ത് ആരും
മോചിതരാകില്ല എന്ന് കമ്മ്യൂണിസം നമ്മെ പഠിപ്പിച്ചു തന്നു , അതിന്റെ പേരില്‍ ഭരണം നടത്തിയവര്‍ ലോകത്തെ അത് കാണിക്കുന്നു
ചാതുര്‍വര്‍ണ്യ നിയമങ്ങളില്‍
തളച്ചിടപ്പെട്ട ഒരു സമൂഹം ഇന്ന് ഇന്ത്യയില്‍ ഇല്ല . കാരണം എവെര്കും വോട്ട് അവകാശം ഉണ്ട് . അത് ഉപയോഗികുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയാം ? അതില്‍ ഗാന്ധിയോ അമ്ബെധ്കെരോ തെട്ടുകാരല്ല . തെറ്റ് കാര്‍ ഈ കംമുനിസ്ടുകള്‍ ആണ് . 50 ഇല്‍ നെഹരു സര്‍ക്കാര്‍ അയിത്തം ഇല്ലായമ ചെയ്തിട്ടുണ്ട് . എന്നാല്‍ ഒരു മലര് മാര്‍ക്സിസ്റ്റും ഇതിനു ദളിത് പക്ഷം നിലനിന്നിട്ടില്ല .
. ഇന്ത്യന്‍ ജനത സമന്മാരാണ് സമൂഹ്യപരമായി ഇന്ന് . ഇതാണ് പൂര്‍ണ സ്വോരജ്യതിലൂടെ ഗാന്ധി നേടിത്തന്നത് . എന്നിട്ടും മാര്‍ക്സിസ്റ്റുകള്‍ സവര്‍ണ ഫഷിസം തുടരുക ആയിരുന്നു … ഇന്ന് വരെ . പര്ളിമ്നെന്റില്‍ സ്ത്രീ സംവരണം . പ്രെശനതിലും ഹൈന്ദവ നിലപാട് ആണ് സി പി എമിനു ഇന്നും .
മതത്തിന്റെയും അതിന്‍റെ വ്യവസ്ഥയുടെയും
വിലക്കുകളാല്‍
ശബ്ദം നഷ്ടപ്പെട്ട സ്ത്രീകള്‍ ധാരാളം ഉണ്ട് ഇന്ന് ഇന്ത്യില്‍ എന്ന് ഏവരും സമ്മതിക്കുന്നു . പല civil code കൊണ്ട് നീതി ലഭിക്കാത്ത സ്ത്രീകള്‍ ഉള്ള മതങ്ങള്‍ ഇവിടെ ഉണ്ട് . അവരെ സ്വോതന്ത്രം ആക്കെണ്ടതുണ്ട് . അതിനു തെയാരുണ്ടോ ഈ കന്യയമാര്‍ ?
ജനാധിപത്യം ഇനി വികസിക്കാന്‍ ഒന്നും ഇല്ല . ഭരണഘടന്പരമായ ജനധിപ്ത്യമേ ഇവിടെ അനുവദികുന്നുല്ലു. അത് നല്ലതും ആയി എനിക്ക് തോന്നുന്നു . ഈ പാര്‍ട്ടി ബൈ ലോ യേക്കാള്‍ എത്ര ഭേദം . എന്തിനു വി എസ് പോലും അതിന്റെ ഇര അല്ലെ ? ഞാന്‍ വിശദീകരികെണ്ടാതില്ലല്ലോ ?
judiciary, legislative judiciary ഇവ ചരിത്രപരമായി സെപറേറ്റ് ചെയ്യപെട്ടിരികുന്നു നമ്മുടെ ഭരണഘടനയില്‍ . മാര്‍ക്സിസ്റ്റു പാരട്യില്‍ അത് സെക്രടര്യില്‍ ചുരുങ്ങുന്നു . ഇത് ചരിതപരം അല്ല . ഫുടെല്‍ രീതി ആണ് . അതുകൊണ്ട് കംമുനിസതിന്റെ ഏക പാര്‍ടി monarchy അല്ല ജനാധിപത്യം എന്ന് കൂടി തിരിച്ചു അറിയണം . ഫാഷിസത്തെ . കുരിചുള്ള ചര്‍ച്ചയില്‍ ഗാന്ധി വരേണ്ട എന്ത് കാര്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടികളുടെ രീതികള്‍ ആണ് വരേണ്ടത് .