കാലത്തിന്റെ മാറ്റം തിരിച്ചറിയാത്ത സി ഐ ടി യു

കാലത്തിന്റെ മാറ്റം തിരിച്ചറിയാതെ സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എങ്ങനെയാണ് ഒരടിപോലും മുന്നോട്ടുപോകാന്‍ കഴിയുക? യൂനിയന്‍ നേതാക്കളോട് സംസാരിക്കാന്‍ പോലും സമയമില്ലാത്ത പുതുതലമുറ തൊഴിലുകളെടുക്കുന്ന ജീവനക്കാരെ ഏങ്ങനെ സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിനിധികളുടെ വിമര്‍ശനമുയര്‍ന്നതായി വാര്‍ത്ത. സി.ഐ.ടി.യു വിചാരിച്ചാല്‍ മാത്രം യൂനിയന്‍ ഉണ്ടാവില്ല. ഐ.ടി മേഖലയിലടക്കം തൊഴിലെടുക്കുന്നവരും താല്‍പര്യം കാട്ടണം. ഇത്തരത്തിലുള്ള പ്രഫഷനലുകള്‍ക്ക് സംസാരിക്കാന്‍ പോലും സമയമില്ല. പിന്നെങ്ങനെ അഭ്യസ്തവിദ്യരായ യുവതൊഴിലാളികളെ യൂനിയനിലേക്ക് ആകര്‍ഷിക്കുമെന്ന് സംഘടനാ സമ്മേളനത്തിലെ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചോദിച്ചത്രെ. പുതിയ തൊഴില്‍ […]

ccകാലത്തിന്റെ മാറ്റം തിരിച്ചറിയാതെ സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എങ്ങനെയാണ് ഒരടിപോലും മുന്നോട്ടുപോകാന്‍ കഴിയുക? യൂനിയന്‍ നേതാക്കളോട് സംസാരിക്കാന്‍ പോലും സമയമില്ലാത്ത പുതുതലമുറ തൊഴിലുകളെടുക്കുന്ന ജീവനക്കാരെ ഏങ്ങനെ സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിനിധികളുടെ വിമര്‍ശനമുയര്‍ന്നതായി വാര്‍ത്ത. സി.ഐ.ടി.യു വിചാരിച്ചാല്‍ മാത്രം യൂനിയന്‍ ഉണ്ടാവില്ല. ഐ.ടി മേഖലയിലടക്കം തൊഴിലെടുക്കുന്നവരും താല്‍പര്യം കാട്ടണം. ഇത്തരത്തിലുള്ള പ്രഫഷനലുകള്‍ക്ക് സംസാരിക്കാന്‍ പോലും സമയമില്ല. പിന്നെങ്ങനെ അഭ്യസ്തവിദ്യരായ യുവതൊഴിലാളികളെ യൂനിയനിലേക്ക് ആകര്‍ഷിക്കുമെന്ന് സംഘടനാ സമ്മേളനത്തിലെ റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചോദിച്ചത്രെ. പുതിയ തൊഴില്‍ മേഖലകളില്‍ എത്തുന്ന യുവതൊഴിലാളികളില്‍ ഒട്ടുമുക്കാലിനും രാഷ്ട്രീയസാമൂഹിക പ്രവര്‍ത്തനങ്ങളുടെ അനുഭവം ഇല്ലാത്തതിനാല്‍ സംഘടിപ്പിക്കുന്നത് ക്‌ളേശകരമാണ്.  വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതുതലമുറ തൊഴിലാളികള്‍ മാത്രമെന്ന സ്ഥിതി മുന്നില്‍ കാണണമെന്നും അതോടെ യൂണിയന്‍ തന്നെ ഇല്ലാതാകുമെന്നും ചര്ഡച്ചയില്‍ അഭിപ്രായമുയര്‍ന്നത്രെ.
അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലെ പ്രവര്‍ത്തനം പരാജയമാണെന്ന വിലയിരുത്തലുമുണ്ടായി. കേരളത്തില്‍ വലിയ വേരോട്ടമില്ലാത്ത ഒരു കമ്യൂണിസ്റ്റ് സംഘടന ഇത്തരം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണെന്ന അഭിപ്രായവും ഉയര്‍ന്നു. അവര്‍ക്കൊപ്പം എത്താന്‍ കഴിയാത്തതില്‍ വിമര്‍ശവുമുണ്ടായി.
സ്ത്രീ തൊഴിലാളികള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന മേഖലകളിലെ യൂനിയനുകളുടെ ഭാരവാഹിത്വത്തില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. ഈ സ്ഥിതി മാറണം. യൂനിയന്‍ നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയിലും പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രവര്‍ത്തനം സജീവമാകുന്നില്‌ളെന്ന വിമര്‍ശവും ഉയര്‍ന്നു.
ന്റപ്പൂപ്പനൊരാനേണ്ടാര്‍ന്നു എന്നഹങ്കിരിച്ച്, സമൂഹം നേരിടുന്ന പുതിയ വിഷയങ്ങള്‍ എന്തെന്നു മനസ്സിലാക്കാനോ ഓരോ ജനവിഭാഗങ്ങളുടേയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ ചൂഷണത്തിന്റെ പുതിയ രൂപങ്ങള്‍ തിരിച്ചറിയാനോ തയ്യാറാകാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും യൂണിയനുകള്‍ക്കും ഇത്തരത്തില്‍ വിലപിച്ച് കാലം കളയേണ്ടിവരും. ഐടി മേഖലതന്നെ നോക്കുക. പരമ്പരാഗത രീതിയിലുള്ള ഒരു യൂണിയന്‍ ഐടി ജീവനക്കാര്‍ക്ക് ആവശ്യമില്ല. തൊഴില്‍ സ്ഥിരതയോ പിഎഫോ ബോണസ്സോ ഒന്നും അവര്‍ക്കാവശ്യമില്ല. ഇതൊക്കെയാണല്ലോ സംഘടിപ്പിക്കുന്നതിനായി യൂണിയന്‍ ഉന്നയിക്കാറ്. അവരുടെ വേതനമാണെങ്കില്‍ മോശമില്ല. ഒരു സ്ഥാപനത്തില്‍ ഏറെകാലം തുടരാന്‍ ഭൂരിഭാഗം പേരും തയ്യാറല്ല. ബാംഗ്ലൂരും വിദേശവുമൊക്കെയാണ് അവരുടെ ലക്ഷ്യം. അവരുടെയടുത്ത് പതിവുവര്‍ത്തമാനങ്ങളുമായി പോയാല്‍ എന്തുഗുണം? തൊഴില്‍ മേഖലയിലെ അമിതമായ സമ്മര്‍ദ്ദമാണ് അവരുടെ പ്രധാന പ്രശ്‌നം. അതേസമയം ഡിടിപി ഓപ്പറേറ്ററായും മറ്റു പല രീതികളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സേവനം ചെയ്യുന്നവരുണ്ട്. അവരുടെ തുച്ഛമായ വേതനത്തെ കുറിച്ച് യൂണിയനറിയാമോ?
സംഘടിതശക്തിയല്ലാത്തതിനാല്‍ ഭയാനകമായി ചൂഷണം ചെയ്യപ്പെടു്ന്ന എത്രയോ വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. അവരുമായി എന്തെങ്കിലും ബന്ധം യൂണിയനുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ നഴ്‌സുമാരുടെ പോരാട്ടങ്ങളില്‍ അവര്‍ ഭാഗഭാഗാക്കുമായിരുന്നല്ലോ. ഒരു പാര്‍ട്ടിയുടേയോ യൂണിയന്റേയോ സഹായമില്ലാതെയല്ലേ അവര്‍ സംഘടിച്ചത്. ഇപ്പോഴിതാ ടെക്‌സറ്റൈല്‍ തൊഴിലാളികളുടെ ഇരിക്കാനുള്ള പോരാട്ടം നടക്കുന്നു. അതില്‍ എന്തെങ്കിലുപം റോള്‍ യൂണിയനുകള്‍ക്കുണ്ടോ?  അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ടോ?  അന്യസംസ്ഥാനതൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഗൗരവപരമായി പഠിക്കുന്നുണ്ടോ? അങ്ങനെ എത്രയോ അസംഘടിതവിഭാഗങ്ങള്‍ കേരളത്തിലുണ്ട്. അതൊന്നും കാണാന്‍ ശ്രമിക്കാതെ സംഘടിത ശക്തികൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന വിഭാഗങ്ങള്‍ക്കൊപ്പമാണല്ലോ പലപ്പോഴും യൂണിയന്‍?
നാടും നഗരവും മലിനമാക്കി ജനങ്ങളെ മൊത്തം വെല്ലുവിളിക്കുന്ന വന്‍കിട കമ്പനികള്‍ക്കെതിരെ ജനകീയ പോരാട്ടം നടക്കുമ്പോള്‍ സിഐടിയു എവിടെയാണ് നില്‍ക്കുന്നത്? മാവൂര്‍ മുതല്‍ കാതിക്കുടം വരെയുള്ള സമരങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. കഴിഞ്ഞില്ല. മാനോജ്‌മെന്റിന്റെയും തൊഴിലാളികളുടേയും കെടുകാര്യസ്ഥതകൊണ്ട് തകരുന്ന വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത ജനങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ സിഐടിയുവും രംഗത്തുണ്ട്. വന്‍തുക വേതനം പറ്റുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി സമരം ചെയ്യുകയും പലപ്പോഴും ജനവിരുദ്ധ പക്ഷത്തുനില്‍ക്കുകയുമാണ് സംഘടന ചെയ്യുന്നത്. സിഐടിയു മാത്രമല്ല, മറ്റു യൂണിയനുകളും അങ്ങനതന്നെ. അപ്പോള്‍ സ്വാഭാവികമായും നേരിടുന്ന പ്രതിസന്ധിയാണ് സംഘടന ഇപ്പോള്‍ നേരിടുന്നത്.
എന്തായാലും പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കുറെ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നിട്ടുണഅട്. സ്വകാര്യ ആശുപത്രികളിലും സ്‌കൂളുകളിലും യൂനിയന്‍ പ്രവര്‍ത്തനം ശക്തമാക്കുക, പരമ്പരാഗത മേഖലകള്‍ തകര്‍ച്ച നേരിടുന്നതിനാല്‍ അത്തരം പുതുമേഖലകളില്‍ പ്രവര്‍ത്തനം ശക്തമാക്കുക,  അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേകമായി നേതാക്കളെ ചുമതലപ്പെടുത്തുക എന്നിങ്ങനെ പോകുന്നു അവ. നല്ലത്. എന്നാല്‍ സാമൂഹ്യമാറ്റങ്ങള്‍ തിരിച്ചറിയുക എന്നതാണ് മുഖ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply