ഓണ്‍ ലൈന്‍ അയിത്തം എന്തിന്?
ബിഗ് ബില്യണ്‍ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റഴിച്ച ഫ്‌ളിപ്കാര്‍ട്ടിനെതിരെ അന്വേഷണം നടത്തുന്നു. നടക്കട്ടെ. നിയമലംഘനങ്ങളുണ്ടെങ്കില്‍ പിടികൂടണമല്ലോ. എന്നാല്‍ പതിവുപോലെ പുതുതായി എന്തെങ്കിലും വരുമ്പോള്‍ ആദ്യം എതിര്‍ക്കുക, ഏറെ കാലത്തിനുശേഷം തെറ്റുതിരുത്തുക, അപ്പോഴേക്കും ആ മേഖലയില്‍ ഏറെ പുറകിലാകുക – ആ പരിപാടിയും നാം ആരംഭിച്ചു. അതിലാണ് വിഷമം. ഒക്ടോബര്‍ ആറിന് 15 ലക്ഷം ആളുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചെന്നാണ് ഫ്‌ളിപ്പ് കാര്‍ട്ട് അവകാശപ്പെടുന്നത്. 10 മണിക്കൂറിനുള്ളില്‍ 600 കോടിയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചെന്നും അവര്‍ […]
ബിഗ് ബില്യണ്‍ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റഴിച്ച ഫ്‌ളിപ്കാര്‍ട്ടിനെതിരെ അന്വേഷണം നടത്തുന്നു. നടക്കട്ടെ. നിയമലംഘനങ്ങളുണ്ടെങ്കില്‍ പിടികൂടണമല്ലോ. എന്നാല്‍ പതിവുപോലെ പുതുതായി എന്തെങ്കിലും വരുമ്പോള്‍ ആദ്യം എതിര്‍ക്കുക, ഏറെ കാലത്തിനുശേഷം തെറ്റുതിരുത്തുക, അപ്പോഴേക്കും ആ മേഖലയില്‍ ഏറെ പുറകിലാകുക – ആ പരിപാടിയും നാം ആരംഭിച്ചു. അതിലാണ് വിഷമം.
ഒക്ടോബര്‍ ആറിന് 15 ലക്ഷം ആളുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചെന്നാണ് ഫ്‌ളിപ്പ് കാര്‍ട്ട് അവകാശപ്പെടുന്നത്. 10 മണിക്കൂറിനുള്ളില്‍ 600 കോടിയുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചെന്നും അവര്‍ പറയുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഓഫറുകള്‍ പലതും കിട്ടിയില്ലെന്നും പലരുടെയും ഓര്‍ഡറുകള്‍ താനേ റദ്ദായെന്നും പരാതികളുയര്‍ന്നു. പല ഉത്പന്നങ്ങളും ആദ്യ മണിക്കൂറുകളില്‍ തന്നെ സ്‌റ്റോക് തീര്‍ന്നതായി അറിയിപ്പും വന്നിരുന്നു. തുടര്‍ന്ന് ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇത്തരത്തിലുള്ള പ്രയാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫ്‌ളിപ്പ് കാര്‍ട്ട് മേധാവികളായ സചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നിവരുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചു. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരമേളയില്‍ ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ പിഴവുപറ്റിയെന്ന ക്ഷമാപണമാണ് ലഭിച്ചത്. ആ പിഴവു നികത്തിയാല്‍ അവര്‍ക്ക് നന്ന്.
അതേസമയം മലയാളിയുടെ മനോഭാവം മാറിയേ പറ്റൂ. ടെക്‌നോളജി വികസിക്കുമ്പോള്‍ അതിനൊപ്പം നീങ്ങാതിരിക്കാന്‍ മലയാളി എന്നും ശ്രമിച്ചിട്ടുണ്ട്. പാടത്ത് ട്രാക്ടര്‍ ഇറങ്ങിയ കാലത്തുതന്നെ അതാരംഭിച്ചു. കമ്പ്യൂട്ടറിനോട് ആദ്യമെടുത്ത നിഷേധാത്മകനയം ഇപ്പോഴും നമ്മെ വേട്ടയാടുന്നുണ്ട്. അതുതന്നെയാണ് ഇവിടേയും ആവര്‍ത്തിക്കുന്നത്.
ശബളം വാങ്ങാനും ടിക്കറ്റ് ബുക്കുചെയാനും പണമയക്കാനുമൊക്കെ ഓണ്‍ ലൈന്‍ നാം ഉപയോഗിക്കുന്നു. കമ്യൂണിക്കേഷന്റെ കാര്യം പറയാനുമില്ല. എന്തുകൊണ്ട് സാധനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാന് നാം മടിക്കുന്നു? എതിര്‍ക്കുന്നു? സൂപ്പര്‍ മാര്‍ക്കറ്റ് വന്നപ്പോഴും ഇതേ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴോ? അപ്പോഴും നിലവാരം സൂക്ഷിക്കാത്ത സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തകരുകയും ചെയ്തു. ഇവിടേയും അതുതന്നെ സംഭവിക്കും. ഉപഭോക്താവിനു ഗുണകരവും ഗുണനിലവാരമുള്ളതും തട്ടിപ്പില്ലാത്തതും നിലനില്ക്കും. അത് നാട്ടിലെ ഏതു കടയേയും പോലെതന്നെ. തട്ടിപ്പുകള്‍ ഏതുമേഖലയിലും വരാം. അവ കണ്ടെത്തണം. അതെന്നും നടക്കുന്നതാണല്ലോ. പിന്നെ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക. കാലത്തിനൊത്ത് നീങ്ങാനാണ് ഏവരും ശ്രമിക്കേണ്ടത്. വ്യാപാരികളും അങ്ങനെതന്നെ, കൊച്ചിയില്‍ ഓണ്‍ലൈനില്‍ മീന്‍ വില്ക്കുന്നവര്‍ ഇപ്പോള്‍തന്നെയുണ്ടല്ലോ. പിന്നെ വിപണി ഒരു സാഗരമാണ്. ആര്‍ക്കുമത് കൈപിടിയിലൊതുക്കാനാകില്ല. എല്ലാവര്‍ക്കുമവിടെ സ്‌പേസുണ്ട്. ആശങ്കപ്പെടാനൊന്നുമില്ല.
ഒന്നുറപ്പാണ്. ഈ എതിര്‍ക്കുന്നവരെല്ലാം അധികകാലം കഴിയുന്നതിനുമുമ്പ് ഓണ്‍ലൈന്‍ കച്ചവടത്തിനു പുറകെ പോകുന്നത് നമുക്ക് കാണാം. എങ്കിലത് ശരിയായ സമയത്തായികൂടെ? മാറാനുള്ള മനസ്സാണ് ഉണ്ടാകേണ്ടത്. പരമ്പരാഗത വിശ്വാസങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കലല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in