അശോകന്‍ ചെരുവിലും ആങ്ങളയാകുന്നു…

ടി എന്‍ പ്രസന്നകുമാര്‍ ‘ചുംബനസമരം വര്‍ഗീയതയുടെ കടന്നുവരവും സദാചാരപൊലീസിങ്ങും തമ്മിലുള്ള ബന്ധത്തെ മറച്ചുപിടിക്കാനുള്ളതാണ്. അത് ലക്ഷ്യംവെക്കുന്നതുതന്നെ അരാഷ്ട്രീയവല്‍ക്കരണത്തെയാണ്. കേവലകാഴ്ചകാഴ്ചയാണത്. കോമാളിത്തമാണ്, മൗലികതയില്ല’ എന്നൊക്കെ അശോകന്‍ ചരുവില്‍ ഇന്നത്തെ ദേശാഭിമാനിയില്‍ വിമര്‍ശിക്കുന്നു. രാഷ്ട്രീയമായി ശരിയായതും മൗലികവുമായ സമരരീതി ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നടത്തിയ ഒന്നിച്ചിരിക്കലാണെന്നും ഒന്നിച്ചിരിക്കുമ്പോഴാണ് സമൂഹമുണ്ടാകുന്നതെന്നും ചുംബിക്കുമ്പോള്‍ വ്യക്തിയായി ചുരുങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. വ്യക്തിജീവിതത്തിലോ കുടുംബഘടനയിലോ നിലവിലെ ജാതിബോധത്തിന് പരിക്കൊന്നുമേല്‍പ്പിക്കാത്ത, മാസ്‌ക്യൂലിനിറ്റിയുടെ ആനുകൂല്യങ്ങളും അധികാരങ്ങളും ജീവിതത്തിലൊരിക്കലും പുനര്‍നിര്‍വ്വചിക്കാത്ത, പെണ്ണിന് സുരക്ഷിത്വം കൊടുത്താല്‍ എല്ലാമായെന്നും ഫെമിനിസമൊക്കെ അരാജകവാദികളായ, ‘കുടുബ’ത്തില്‍ കയറ്റാന്‍ […]

aaടി എന്‍ പ്രസന്നകുമാര്‍

‘ചുംബനസമരം വര്‍ഗീയതയുടെ കടന്നുവരവും സദാചാരപൊലീസിങ്ങും തമ്മിലുള്ള ബന്ധത്തെ മറച്ചുപിടിക്കാനുള്ളതാണ്. അത് ലക്ഷ്യംവെക്കുന്നതുതന്നെ അരാഷ്ട്രീയവല്‍ക്കരണത്തെയാണ്. കേവലകാഴ്ചകാഴ്ചയാണത്. കോമാളിത്തമാണ്, മൗലികതയില്ല’ എന്നൊക്കെ അശോകന്‍ ചരുവില്‍ ഇന്നത്തെ ദേശാഭിമാനിയില്‍ വിമര്‍ശിക്കുന്നു. രാഷ്ട്രീയമായി ശരിയായതും മൗലികവുമായ സമരരീതി ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നടത്തിയ ഒന്നിച്ചിരിക്കലാണെന്നും ഒന്നിച്ചിരിക്കുമ്പോഴാണ് സമൂഹമുണ്ടാകുന്നതെന്നും ചുംബിക്കുമ്പോള്‍ വ്യക്തിയായി ചുരുങ്ങുകയാണെന്നും അദ്ദേഹം പറയുന്നു.
വ്യക്തിജീവിതത്തിലോ കുടുംബഘടനയിലോ നിലവിലെ ജാതിബോധത്തിന് പരിക്കൊന്നുമേല്‍പ്പിക്കാത്ത, മാസ്‌ക്യൂലിനിറ്റിയുടെ ആനുകൂല്യങ്ങളും അധികാരങ്ങളും ജീവിതത്തിലൊരിക്കലും പുനര്‍നിര്‍വ്വചിക്കാത്ത, പെണ്ണിന് സുരക്ഷിത്വം കൊടുത്താല്‍ എല്ലാമായെന്നും ഫെമിനിസമൊക്കെ അരാജകവാദികളായ, ‘കുടുബ’ത്തില്‍ കയറ്റാന്‍ കൊള്ളാത്ത പെണ്ണുങ്ങളുടെ ഇടപാടാണെന്നുമൊക്കെ ധരിച്ചുവെച്ചിട്ടുള്ള പതിനായിരം ഡിവൈഎഫ്‌ഐ എസ്എഫ്‌ഐക്കാര്‍ ഒന്നിച്ചിരിക്കുന്നതിനേക്കാള്‍ വിപ്ലവകരമാണ് ഒരു സ്ത്രീ പരസ്യമായി ഒരാളെ ഉമ്മ വെച്ച് പ്രതിഷേധിക്കുന്നത്. സ്ത്രീകള്‍ എന്നത് പാസീവായ ലൈംഗികവസ്തുക്കളല്ലെന്നും, അവരുടെ ശരീരത്തിന്റെ ഉടമകള്‍ അവര്‍ തന്നെയാണെന്നുമുള്ള രാഷ്ട്രീയപ്രഖ്യാപനമാണത്. അങ്ങനെ ഒരു കുറച്ച് സ്ത്രീകള്‍ പ്രഖ്യാപിച്ചാല്‍ തകരാവുന്നതേയുള്ളു കുറെ സദാചാരധാരണകള്‍, കുടുംബഘടന ഒക്കെ. ആ രാഷ്ട്രീയം അശോകന് മനസ്സിലായില്ലെങ്കിലും കേരളത്തിലെ ആണധികാരത്തിന് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് പക്ഷിപനിപോലെ ചുംബനസമരത്തോട് ഇത്ര ഭയം ‘സംസ്‌കാര’ സംരക്ഷകര്‍ക്കെല്ലാം ഉണ്ടായത്.
അശോകന്‍ ചരുവിലിന് അത് മനസ്സിലാകാത്തത് സ്ത്രീ പീഡനങ്ങള്‍ ചൂരലെടുത്തെ ആങ്ങളമാരിലൂടെ പരിഹരിക്കാമെന്ന് കരുതുന്ന ശിവസേനയുടെ സംരക്ഷണവാദത്തില്‍നിന്ന് വളരെയൊന്നും വികസിച്ചതല്ല പല ഇടതുപക്ഷ ആങ്ങള സംരക്ഷണവാദങ്ങള്‍ എന്നതുകൊണ്ടാണ്. സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാനും, സ്വയം തീരുമാനമെടുക്കാനും ശേഷിയുള്ള സ്വതന്ത്രവ്യക്തികളുടെ ഇടപെടലുകളൊക്കെ അരാഷ്ട്രീയമായി പാര്‍ട്ടിയുടെ ഈ ഇഷ്ടികപണിക്കാരന് തോന്നുന്നത് സംഘടിത രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വംഅനുയായികള്‍, സംഘാടകര്‍പങ്കെടുക്കുന്നവര്‍, നേതാവ്ജനം തുടങ്ങിയ പരമ്പരാഗത സങ്കല്‍പത്തിലുള്ള സമരങ്ങള്‍ മാത്രം കണ്ടുശീലിച്ചതുകൊണ്ടുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply